നിരായുധരും നിഷ്കളങ്കരുമായ ആളുകളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. ഭീകര സംഘടനകള്‍ തമ്മില്‍ സഹകരണം വര്‍ധിച്ചുവരികയാണെന്നും അസര്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1100 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200ലേറെ പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. പഹല്‍ഗാം ആക്രമണത്തില്‍ ഹമാസിനുള്ള പങ്കും സംശയിക്കേണ്ടിയിരിക്കുന്നെന്നു റൂവന്‍ അസര്‍. അടുത്തിടെയാണ് ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരിലെത്തി ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത്.
ഭരണകൂടങ്ങള്‍ ഭീകരപ്രവര്‍ത്തനത്തെ സ്പോണ്‍സര്‍ ചെയ്യുന്നതു ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കേണ്ടതുണ്ട്. ഭീകരര്‍ക്ക് പണവും രഹസ്യാന്വേഷണ വിവരങ്ങളും ആയുധങ്ങളും നല്‍കുന്ന ഒരു നിര രാജ്യങ്ങളുണ്ടെന്നും റൂവന്‍ അസര്‍ ചൂണ്ടിക്കാട്ടി.
പഹല്‍ഗാം ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഊര്‍ജം നല്‍കുന്നതാണെന്നും ഇസ്രയേല്‍ അംബാസഡര്‍.

Comments: